മാന്നാർ: പ്രകൃതി ദുരന്തം നടന്ന വയനാട്ടിലേക്ക് ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റി സൗജന്യമായി മരുന്നുകൾ നൽകുന്നു. കെ.എസ്.യു സംസ്ഥാന കമ്മറ്റിയംഗം അൻസിൽ അസീസിന് നൽകി ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ജി.ഉണ്ണികൃഷ്ണൻ നായർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം അജിത്ത് പഴവൂർ, സൊസൈറ്റി വൈസ് ചെയർപേഴ്സൺ സരസു യു.കെ നായർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഹരി കുട്ടംപേരൂർ, സുഭാഷ് ബാബു.എസ്, സലിം ചാപ്രായിൽ, വിഷ്ണു, നൗഫൽ നിസാറുദ്ദീൻ, അരുൺ, നൗഫൽ അസീസ് എന്നിവർ പങ്കെടുത്തു.