മുഹമ്മ: ജലഗതാഗതവകുപ്പ് മുഹമ്മ സ്റ്റേഷന്റെ നേതൃത്വത്തിൽ ജീവനക്കാർക്കായി സി.പി.ആർ, പ്രഥമശുശ്രൂഷ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. യാത്രാമദ്ധ്യേ ബോട്ട് യാത്രക്കാർക്ക് തലകറക്കം, നെഞ്ചുവേദന, ശ്വാസംമുട്ടൽ തടങ്ങിയവ അനുഭവപ്പെടുന്ന അവസരങ്ങളിൽ ജീവനക്കാർ നൽകേണ്ട ജീവൻ രക്ഷാവിദ്യകൾ, ആത്മവിശ്വാസത്തോടെ അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കുക, സി.പി.ആറും പ്രഥമശുശ്രൂഷയും വഴി ജീവൻ രക്ഷിക്കുന്ന രീതി എന്നിവയിലാണ് പരിശീലനം നൽകിയത്. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോ.രശ്മി ചന്ദ്ര ക്ലാസിന് നേതൃത്വം നൽകി. പി.ആർ.സന്തോഷ്, അരങ്ങ് രക്ഷാധികാരി സി.പി.ഷാജി, ഷജാസ് എന്നിവർ സംസാരിച്ചു.