ഹരിപ്പാട്: ഹരിപ്പാട് നഗരസഭ വാർഡ് 13ൽ കോളാച്ചിറ - കാട്ടിൽ ജംഗ്ഷൻ റോഡ് തകർന്നതോടെ യാത്രക്കാർ ദുരിതത്തിൽ. കോളാച്ചിറ പുഞ്ചക്കു സമീപം രണ്ടു ഭാഗങ്ങളിൽ റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി.
റോഡ് തകർന്നു കിടക്കുന്നതിനാൽ ഇതു വഴിയുളള സവാരിക്ക് ഓട്ടോറിക്ഷക്കാർ വരെ വരാത്ത സ്ഥിതിയാണ്. റോഡിന് സമീപത്തെ പുഞ്ചയിൽ വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ സൈക്കിൾ യാത്രികരും മറ്റു വാഹനങ്ങളും പുഞ്ചയിലേക്ക് മറിഞ്ഞു അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയും കൂടുതലാണ്.
റോഡ് തകർന്ന ഭാഗങ്ങളിൽ നൂറു മീറ്റർ വീതം നീളത്തിൽ സംരക്ഷണ ഭിത്തിയും ക്രാഷ് ബാരിയറും സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, റവന്യു വകുപ്പ് മന്ത്രി എന്നിവർക്ക് സത്യലാൽ ഗ്രന്ഥശാല പ്രവർത്തകർ നിവേദനം നൽകി.
അപകടം പതിവ്
നിരവധി വാഹനങ്ങളാണ് ഇവിടെ ടയർ താഴ്ന്ന് അപകടത്തിൽപ്പെട്ടത്
ടിപ്പർ ലോറി ഉൾപ്പടെ സഞ്ചരിച്ചിരുന്ന റോഡാണ് ഈ അവസ്ഥയിലായത്
നൂറ് കണക്കിന് കുടുംബങ്ങൾ ദേശീയപാതയിൽ എത്താൻ ആശ്രയിക്കുന്ന പാതയാണിത്