ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ ശ്രീനാരായണ ദർശന പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 9ന് രാവിലെ 8 മുതൽ 10 വരെ രാമായണ സന്ദേശസമീക്ഷ നടക്കും. രാമായണത്തിന്റെ ആത്മീയതത്വങ്ങളെ അനാവരണം ചെയ്തു കൊണ്ടുള്ള രാമായണ സന്ദേശ സമീക്ഷയ്ക്ക് ആചാര്യൻ വിശ്വപ്രകാശം എസ്.വിജയാനന്ദ് ആചാര്യത്വം വഹിക്കും. യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്യും. ആദ്യകാവ്യമായ രാമായണത്തിന്റെ പ്രാധാന്യം മാനവ ജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന മഹത്തായ തത്വത്തെ ശാസ്ത്ര പ്രോക്തമായി ഗ്രഹിക്കുക എന്നതാണ് ഈ സമീക്ഷയുടെ ലക്ഷ്യമെന്ന് യൂണിയൻ സെക്രട്ടറി എൻ.അശോകൻ അറിയിച്ചു.