photo

ചേർത്തല:വയലാർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിന് വിജയം.അഡ്വ.വി.എൻ അജയൻ,അഡ്വ.എൻ. പി.വിമൽ,ആർച്ചാ ലൈജു എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പി.വിനോദ്,പി.ഡി.ഷിബു,ഇ.ടി.സിംസൺഇടപ്പറമ്പിൽ,ആശാ.എസ്.സ്രാമ്പിക്കൽ,സുജിതാ ബേബിച്ചൻ,ടി.എൻ.സീജൻ എന്നിവരാണ് വോട്ടെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടത്. ഭരണസമിതിയുടെ യോഗം ചേർന്ന് പ്രസിഡന്റായി അഡ്വ.വി.എൻ.അജയനേയും,വൈസ് പ്രസിഡന്റായി അഡ്വ.എൻ.പി.വിമലിനേയും തിരഞ്ഞെടുത്തു.