ambala

അമ്പലപ്പുഴ: കേരള സ്റ്റേറ്റ് ലോട്ടറി ഏജൻ് ആൻഡ് സെല്ലേഴ്സ് യൂണിയൻ ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ് ബി .എസ് .അഫ്സൽ ഉദ്ഘാടനം ചെയ്തു. എസ്. മോഹനചന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി. ബി. അശോകൻ, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് വി .കെ .ബൈജു, പി .വി. കുമാർ, ഗോപകുമാർ കരുമാടി, എം. പി. രശ്മി, ശശികുമാർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ടി. എൻ. അനിൽ കുമാർ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ. കെ. ശശികുമാർ (പ്രസിഡന്റ്), റോസ് ദലീമ, പ്രസന്നൻ (വൈസ് പ്രസിഡന്റുമാർ), ടി .എൻ. അനിൽ കുമാർ (സെക്രട്ടറി), എം .പി .രശ്മി, പി.വി .കുമാർ (ജോയിന്റ്സെക്രട്ടറിമാർ), ഗോപകുമാർ കരുമാടി (ട്രഷറർ).