ചേർത്തല:തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പത്മപുരത്ത് ആരംഭിച്ച പച്ചക്കറി കൃഷി പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ പ്രസാദ് ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് ഡി.വി.വിമൽ ദേവ് അദ്ധ്യക്ഷനായി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.സുധിഷ്,പി.ആർ. ഹരികുട്ടൻ,പി.ആർ.റോയ്, ബാങ്ക് ഭരണ സമിതി അംഗങ്ങൾ, ബാങ്ക് ജീവനക്കാർ പ്രദേശവാസികൾ സഹകരികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു ബാങ്ക് സെക്രട്ടറി പി.ജിജിമോൾ നന്ദി പറഞ്ഞു.