ആലപ്പുഴ: ഭക്ഷ്യ സുരക്ഷ വകുപ്പും, കേരള ഹോംസ്റ്റ, സർവീസ്ഡ് വില്ല ആൻഡ് ടൂറിസം സൊസൈറ്റിയും ചേർന്ന് ജില്ലയിലെ ടൂറിസം സംരംഭക മേഖലയിലെ ഹോംസ്റ്റേ, സർവീസ്ഡ് വില്ല, ഹോട്ടൽ, റിസോർട്‌സ്, ഹോട്ടൽ തുടങ്ങിവർക്കായി പാതിരപ്പള്ളി എൻകെയ്സ് ഹോട്ടൽ ഹാളിൽ ഫുഡ് സേഫ്ടി ട്രെയിനിംഗ് ആൻഡ് സർട്ടിഫിക്കേഷൻ പരിശീലനം നടത്തി. പരിശീലനം കേരള ഹാട്‌സ് സംസ്ഥാന ഡയറക്ടർ എം.പി.ശിവദത്തൻ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ഫുഡ് സേഫ്ടി ഓഫീസർ രാഹുൽ രാജ് അദ്ധ്യക്ഷത വഹിച്ചു. ട്രെയിനർ ഗീത ക്ലാസ് നയിച്ചു. ഗായത്രി ദേവി, ബിജു രാജ്, കേരള ഹാട്‌സ് ജില്ലാ സെക്രട്ടറി ഇ.വി.രാജു ഈരെശ്ശേരിൽ എന്നിവർ സംസാരിച്ചു.