ചേർത്തല:മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിൽ വായുപുരാണ മാഹേശ്വര യജ്ഞത്തിന് തുടക്കമായി. 16ന് സമാപിക്കും. ക്ഷേത്രത്തിൽ കഴിഞ്ഞ 22 വർഷമായി നടന്നുവരുന്ന മഹാപുരാണ യജ്ഞ പരമ്പര വായുപുരാണത്തോടെ പൂർത്തിയാവുകയാണ്.ഇതോടൊപ്പം വടക്കനപ്പന് ദശാവതാര ചാർത്ത്, അവതാര പുഷ്പാഞ്ജലി,നെയ് വിളക്ക് എന്നിവയും നടക്കും.വായുപുരാണത്തിന്റെ മൂലം പാരായണം ചെയ്ത് ഭക്തർക്ക് തൃശൂർ ചെറുവത്തേരി വെള്ളത്തിട്ട് കിഴക്കേടത്ത് മനയിൽ വി.ബി.മാധവൻ നമ്പൂതിരി വിവർത്തനം ചെയ്തു നൽകും. യജ്ഞശാലയിൽ ദിവസവും രാവിലെ നെൽപറ,അരിപറ,അവിൽപറ,ശർക്കരപറ എന്നിവയുണ്ടാവും. 9ന് പ്രഭാത ഭക്ഷണം.11ന് വായുപുരാണ തത്വപ്രഭാഷണം. വൈകിട്ട് കലശപ്രദക്ഷിണം,കലശാഭിഷേകം,7.30ന് അഷടാദശപുരാണ മനനം. നാളെ രാവിലെ 7.30 മുതൽ വൈകിട്ട് 6 വരെ വായുപുരാണ പാരായണം. വൈകിട്ട് അഷ്ടാദശപുരാണ മനനം. 8ന് വൈകിട്ട് കലശപ്രദക്ഷിണം. 9ന് രാവിലെ കലശപൂജ. 10ന് രാവിലെ 11.30ന് വായുപുരാണ തത്വപ്രഭാഷണം,വൈകിട്ട് 5.30ന് വാമനാവതാരം.11ന് രാവിലെ 10ന് സമൂഹമത്വഞ്ജയഹോമം. 12ന് രാവിലെ 11.30ന് പ്രഭാഷണം.13ന് രാവിലെ പ്രഭാഷണം.14ന് വൈകിട്ട് 5.30ന് ശ്രീകൃഷ്ണാവതാരം.15ന് വൈകിട്ട് കൽക്കി അവതാരം.16ന് രാവിലെ 10ന് പാരായണ സമർപ്പണം.12ന് ആദരവ്.17ന് ആണ്ട്പിറപ്പ് ലക്ഷാർച്ചന രാവിലെ 6 മുതൽ ലക്ഷാർച്ചന 10.30ന് പാർവതിദേവിക്ക് കളഭാഭിഷേകം. 12ന് കാഷ് അവാർഡ് വിതരണ സമ്മേളനം,വൈകിട്ട് കളഭാഭിഷേകം.