ആലപ്പുഴ : മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ കോടിയർച്ചനയുടെ 17ാം ദിനത്തിൽ
കുടുംബി സേവാ സംഘം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വിളക്കു പൂജ നടത്തി.
മുല്ലയ് ക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി.വിനോദ് കുമാർ, സബ് ഗ്രൂപ്പ് ഓഫീസർ ജി.ആർ.രശ്മി, ഉപദേശക സമിതി സെക്രട്ടറി കെ. പദ്മകുമാർ, കമ്മറ്റി അംഗം കെ.എം.ബാബു, വെങ്കിട്ടനാരായണൻ, രഘുരാജ പിള്ള, രക്ഷാധികാരികളായ ശശികുമാർ പറമ്പിൽ, അനിൽ കുമാർ, കോടിയർച്ചന കമ്മറ്റി ഭാരവാഹികളായ അനന്തരാമൻ,എസ്. രഘുനാഥൻ നായർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.