മാന്നാർ: ആത്മബോധോദയ സംഘസ്ഥാപാകൻ ശുഭാനന്ദഗുരുവിന്റെ ജന്മഭൂമിയായ കുട്ടംപേരൂർ ആദർശാശ്രമത്തിൽ മൂന്നുമാസം കൂടുമ്പോൾ നടത്തുന്ന താരാസ്തുതിക്ക് ഇന്ന് തുടക്കമാകും. ആദർശാശ്രമ ആചാര്യൻ മണിക്കുട്ടൻ മുഖ്യകാർമികത്വം വഹിക്കും. ഇന്ന് പുലർച്ചെ 5ന് പ്രദക്ഷിണത്തോടെ ആരംഭിക്കുന്ന താരാസ്തുതിയിൽ വ്രതാനുഷ്ഠാനത്തോടെ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കും. വെള്ളിയാഴ്ച സമാപിക്കും.