കുട്ടനാട് : കെ.എസ്. യു കുട്ടനാട് എൻജിനിയറിംഗ് കോളേജ് യൂണിറ്റ് കമ്മറ്റിയുടേയും കെ.എസ്.യു പുളിങ്കുന്ന് മണ്ഡലം കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ വയനാട്ടിലെ ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് ആവശ്യമായ നോട്ടുബുക്കുകളും മറ്റ് പഠനോപകരണങ്ങളും എത്തിച്ചു നൽകി. കെ.എസ് .യു ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ് രോഹിത് പാറ്റൂർ, ജില്ലാ സെക്രട്ടറി ഷാരോൺ ടിറ്റോ എന്നിവർ ചേർന്ന് യൂണിറ്റ് പ്രസിഡന്റ് മുഹമമദ് അസ്ലത്ത് ,യൂണിറ്റ് ജനറൽ സെക്രട്ടറി എസ് അഞ്ചന എന്നിവരിൽ നിന്നും ഏറ്റുവാങ്ങിയ സഹായങ്ങൾ പിന്നീട് ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർക്ക് കൈമാറി.