മാന്നാർ: ശുഭാനന്ദ ഗുരുദേവന്റെ തിരുകല്പനപ്രകാരം കുട്ടംപേരൂർ ശ്രീ ശുഭാനന്ദാനന്ദാലയാശ്രമത്തിൽ മൂന്ന് മാസം കൂടുമ്പോൾ നടത്തി വരാറുള്ള താരാസ്തുതി യജ്ഞം നാളെ സമാരംഭിക്കും. സർവദോഷ ശാന്തിക്കും ഈശ്വരാനുഗ്രഹത്തിനും ലോകസമാധാനത്തിനും വേണ്ടി ആശ്രമ മഠാധിപതി ശുഭാനന്ദശക്തി ഗുരുദേവന്റെ കാർമ്മികത്വത്തിൽ നടക്കുന്ന താരസ്തുതിയിൽ 12 ദിവസത്തെ വ്രതത്തോടുകൂടി നൂറു കണക്കിന് ഭക്തജനങ്ങളും സന്യാസി സന്യാസിനിമാരും പങ്കെടുക്കും. ഞായറാഴ്ച സ്തുതി സമർപ്പണത്തോടെ സമാപിക്കും.