മാവേലിക്കര : വൈ.എം.സി.എയുടെ നേതൃത്വത്തിൽ മാവേലിക്കര വൊക്കേഷണൽ ഹയർസെന്ററി സ്‌കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് ഡോ.ജോൺ ജേക്കബ് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് കെ.എസ്.ശ്രീലത, പി.റ്റി.എ പ്രസിഡന്റ് ജി.സോമനാഥൻ, വൈ.എം.സി.എ സെക്രട്ടറി രാജീവ് കുമാർ, എസ്.ജയശ്രീ, ഫാ.ഗീവർഗീസ് പൊന്നോല, സാജൻ.എൻ.ജേക്കബ്, സജു.സി.ഐ, ഡോ.പ്രദീപ് ജോൺ ജോർജ്ജ് എന്നിവർ സംസാരിച്ചു.