ചേർത്തല : കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് ചേർത്തല ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സ്‌കൗട്ടേഴ്സ് ഗൈഡേഴ്സ് സെമിനാർ നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. അഡൾട്ട് റിസോഴ്സ് ഗൈഡ് കമ്മീഷണർ എൻ.സരസമ്മ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ, ബി.പി.സി.ടി.ഒ. സൽമോൻ, ബി.ചന്ദ്രലേഖ,സാജു തോമസ്,കെ.എം.ജോസ്,മുഹമ്മദ് റാഫി, പി. മറിയാമ്മ,എഫ്.ബലദേവ്,അനിൽ ബി.കൃഷ്ണ,എൻ.എസ്.ലിജിമോൾ എന്നിവർ സംസാരിച്ചു.ജില്ലാ സ്‌കൗട്ട് കമ്മീഷണർ ഡി.ബാബു സ്വാഗതവും സെക്രട്ടറി ആർ. ഹേമലത നന്ദിയും പറഞ്ഞു.ചതുർത്ഥചരൺ,ഹീരക്പങ്ക്,ഗോൾഡൻ ആരോ സർട്ടിഫിക്കറ്റുകൾ യോഗത്തിൽ വിതരണം ചെയ്തു.