മാവേലിക്കര : ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം വോളന്റിയർ ലീഡർമാർക്കുള്ള നേതൃത്വപരിശീലന ക്യാമ്പ് എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോർഡിനേറ്റർ ജി.അശോക് കുമാർ അധ്യക്ഷനായി. എൻ.എസ്.എസ് സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ ഡോ.ജേക്കബ് ജോൺ മുഖ്യപ്രഭാഷണം നടത്തി. ജീവാരാം ബഥനി ആശ്രമം ഡയറക്ടർ ഫാ.എബ്രഹാം പ്രസാദ് ചിറയിൽ, ക്ലസ്റ്റർ കൺവീനർമാരായ എസ്‌.എസ്.ഷെജിദാസ്, ജയകൃഷ്ണൻ, ആർ.ബിന്ദു, ഷിജു മാത്യു, പ്രോഗ്രാം ഓഫീസർമാരായ വസിത റഹ്മാൻ, ബിനു, ഡോ.വർഗീസ് പോത്തൻ, എൻ.ഹരി, തോമസ് സഖറിയ എന്നിവർ സംസാരിച്ചു.