മാവേലിക്കര: 14ന് നടക്കുന്ന മാവേലിക്കര ഇലക്ട്രിസിറ്റി എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റിയിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ഇടതു സഹകരണ മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ കെ.എസ്.ഇ.ബി.ഒ.ഡബ്ലൂ.എ ജനറൽ സെക്രട്ടറി എസ്.ഹരിലാൽ ഉദ്ഘാടനം ചെയ്തു. കെ.ഇ.ഡബ്ല്യു.എഫ് ജനറൽ സെക്രട്ടറി എ.എം.ഷിറാസ് അധ്യക്ഷനായി. കെ.എസ്.ബി.ഒ.എ സംസ്ഥാന സെക്രട്ടറി പി.റ്റി.പ്രകാശ് കുമാർ പ്രകടന പത്രിക പ്രകാശനം നടത്തി. കെ.രഘുനാഥ്, ബിനുകുമാർ.കെ, ശിവപ്രസാദ്.കെ.വി, മാത്യു വർഗീസ് എന്നിവർ സംസാരിച്ചു.