arr

അരൂർ: എൻജിൻ തകരാറിനെ തുടർന്ന് ഗൊരഖ്പൂർ എക്സ്പ്രസ് ട്രെയിൻ എഴുപുന്നയിൽ രണ്ട് മണിക്കൂർ പിടിച്ചിട്ടു. തീരദേശ പാതയിൽ എഴുപുന്ന ശ്രീനാരായണപുരം റെയിൽവേ ഗേറ്റിനു സമീപം ഇന്നലെ രാവിലെ 10.15നായിരുന്നു സംഭവം. എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് മറ്റൊരു എൻജിൻ എത്തിച്ച് ഉച്ചയ്ക്ക് 12നാണ് ട്രെയിൻ യാത്ര തുടർന്നത്. ഇതിനിടെ പാതയിലൂടെ ഈ സമയത്തിനുള്ളിൽ കടന്നുപോകേണ്ടിയിരുന്ന തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് കുമ്പളം സ്റ്റേഷനിലും കായംകുളത്തു നിന്ന് എറണാകുളത്തേക്കുള്ള പാസഞ്ചർ ട്രെയിൻ തുറവൂർ സ്റ്റേഷനിലും ഏറെനേരം പിടിച്ചിട്ടു.