മാവേലിക്കര: സാഹിത്യ സമ്മേളനവും ഗീതാ ഗോപകുമാർ എഴുതിയ ബാലിദ്വീപ് എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്റെ പ്രകാശനവും പ്രൊഫ.നെടുങ്കുന്നം രഘുദേവ് ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭാ ചെയർപേഴ്സൺ ലളിതാ രവീന്ദ്രനാഥ് അദ്ധ്യക്ഷയായി. അദ്ധ്യാപകനും പ്രശസ്ത കാർട്ടൂണിസ്റ്റുമായ പ്രൊഫ.വി.സി.ജോൺ, ദേവജ പബ്ലിക്കേഷൻ അസി.എഡിറ്റർ മേമ്മുറി ശ്രീനിവാസന് നൽകിക്കൊണ്ട് പുസ്തക പ്രകാശനം നിർവ്വഹിച്ചു. എ.ആർ.സ്മാരകം സെക്രട്ടറി പ്രൊഫ.വി.ഐ.ജോൺസൺ മുഖ്യ പ്രഭാഷണം നടത്തി. എ.മുരളീധരൻ, മുരളി ദേവ്, പ്രവീണാ വർമ്മ, ഗോപകുമാർ.പി എന്നിവർ സംസാരിച്ചു.