മാവേലിക്കര : മാവേലിക്കരയ്ക്കും സമീപ ജില്ലകളിലെ വിവിധ പ്രദേശങ്ങൾക്കും പ്രയോജനം ചെയ്യുന്ന 134.05 കോടിയുടെ 10 പദ്ധതികൾ കെ.എസ്.ഇ.ബി നടപ്പാക്കും. ഇത് കൂടാതെ ചെങ്ങന്നൂർ, കായംകുളം മണ്ഡലങ്ങളിലായി കെ.എസ്.ഇ.ബി 46 കോടിയുടെ രണ്ടു പദ്ധതികളും നടപ്പാക്കുമെന്ന് എം എസ് അരുൺകുമാർ എം.എൽ.എ അറിയിച്ചു.
മാവേലിക്കര-ചക്കുവള്ളി 66 കെ.വി ലൈൻ 110 കെ.വി ആയും നിലവിലുളള കറ്റാനം 66 കെ.വി സബ്‌സ്റ്റേഷൻ 110 കെ.വി ആയും ശേഷി വർധിപ്പിക്കാൻ 25 കോടി, ചെങ്ങന്നൂർ മണ്ഡലത്തിലെ നിലവിലുള്ള മാന്നാർ 33 കെ.വി സബ് സ്‌റ്റേഷൻ 110 കെ.വി ആയി വർധിപ്പിക്കാനും അനുബന്ധമായി പുലിയൂർ മുതൽ മാന്നാർ വരെയുള്ള 6 കിലോമീറ്റർ 110 കെ.വി ലൈനിന്റെ നിർമാണത്തിനും -21 കോടി എന്നീ പദ്ധതികളും കെ.എസ്.ഇ.ബി നടപ്പാക്കുന്നുണ്ട്.
വാർത്താ സമ്മേളത്തിൽ എം.എസ് അരുൺകുമാർ എം.എൽ.എ, കെ.എസ്.ഇ.ബി പ്രസരണ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജി.ശ്രീകുമാർ, മാവേലിക്കര എക്‌സി.എൻജിനീയർ പ്രദീപ് കുമാർ, ഇടപ്പോൺ അസി.എക്‌സി.എൻജിനീയർ ഡോ.ബിജു ജേക്കബ്ബ് എന്നിവർ പങ്കെടുത്തു.
നടപ്പാക്കുന്ന പ്രധാന പദ്ധതികൾ
മാവേലിക്കര 110 കെ.വി സബ്‌സ്റ്റേഷൻ നവീകരണത്തിന് 54.17 കോടി
ഇടപ്പോൺ മുതൽ മാവേലിക്കര വരെയുള്ള 66 കെ.വി ഡി.സി ലൈൻ 110 കെ.വി ആക്കി ശേഷി വർദ്ധിപ്പിക്കാൻ 20.85 കോടി
കല്ലുമല റെയിൽവേ മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ടുള്ള ഇ.എച്ച്.ടി ലൈൻ നവീകരണത്തിന് 2.1 കോടി
കോട്ടയം പള്ളം-മാവേലിക്കര 66 കെ.വി ഡി.സി ലൈനിന്റെ മാവേലിക്കര മുതൽ തിരുവല്ല വരെയുള്ള ഭാഗം 110 കെ.വി ആയി വർദ്ധിപ്പിക്കാൻ 26.25 കോടി
കറ്റാനം 66 കെ.വി സബ്‌സ്‌റ്റേഷനിൽ പുതിയതായി ഒരു 66/11 കെ.വി 10 എം.വി.എ ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് സ്റ്റേഷൻ കപ്പാസിറ്റി 20 എം.വി.എയിൽ നിന്ന് 30 എം.വി.എ ആക്കാൻ 2.06 കോടി
വള്ളികുന്നം 33 കെ.വി സബ്‌സ്റ്റേഷനിൽ നിലവിലുള്ള 33/11 കെ.വി 5 എം.വി.എ ട്രാൻസ്‌ഫോർമറുളുടെ ശേഷി 8 എം.വി.എ വീതമായി വർദ്ധിപ്പിക്കാൻ 2.35 കോടി.