uj

ആലപ്പുഴ : പി.ടി.ചാക്കോയുടെ ജീവിതവും പ്രവർത്തന ശൈലിയും പൊതുപ്രവർത്തകർക്ക് മാതൃകയാണെന്ന് സമസ്ത കേരള സാഹിത്യ പരിഷത്ത് ജനറൽ സെക്രട്ടറി പ്രൊഫ.നെടുമുടി ഹരികുമാർ പറഞ്ഞു. പി.ടി.ചാക്കോയുടെ അറുപതാം ചരമവാർഷിക ദിനാചരണത്തോടനുന്ധിച്ച് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഗവേഷണ കേന്ദ്രം കൺവീനർ ബേബി പാറക്കാടൻ ആമുഖപ്രസംഗം നടത്തി. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോട്ടുങ്കൽ ജോർജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എം.ഇ.ഉത്തമകുറുപ്പ്, പ്രദീപ് കൂട്ടാല, ചമ്പക്കുളം രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.