ചേർത്തല: മാരാരിക്കുളം ശോഭ കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷനിൽ 2024–26 അദ്ധ്യയന വർഷത്തിൽ ബി.എഡ് അഡ്മിഷനിൽ മെരിറ്റ് സീറ്റിൽ ഇ.ഡബ്ലിയു.എസ് കാറ്റഗറിയിൽ ഒരു ഒഴിവുണ്ട്. ഇംഗ്ലീഷ്,മാത്തമാറ്റിക്സ്,നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്,സോഷ്യൽ സയൻസ് ഇതിൽ ഏതെങ്കിലും വിഷയത്തിൽ യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റ് സഹിതം 9ന് രാവിലെ 11ന് കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ:0478 2860600.