s

ആലപ്പുഴ : അഖിലകേരള വിശ്വകർമ്മ മഹാസഭ അമ്പലപ്പുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ്മദിനവും ഋഷിപഞ്ചമിയും ആഘോഷിക്കും. യൂണിയൻ പ്രസിഡന്റ് വി.പി.ആചാരി ചെയർമാനും സെക്രട്ടറി എം.മോഹനദാസ് ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ വി.പി.ആചാരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.രാജഗോപാൽ, എം.മോഹനദാസ്, എസ്.സുരേഷ്, എം.രാജേഷ്ബാബു, കെ.രാമചന്ദ്രൻ, കെ.എസ്.വിജയൻ, പി.വേണു, ടി.രംഗനാഥ്, വി.ഡി.അനിൽകുമാർ, സോമു വാസുദേവ്, ഷീബാശശി, രാജി ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പി. സുരേന്ദ്രൻ നന്ദി പറഞ്ഞു.