s

ആലപ്പുഴ : ഓൾ കേരള ഐ.ടി ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കൺവെൻഷനും ഐ.ടി എക്സിബിഷനും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ അബ്ദുറഹ്മാൻ, ലിജോ ജോസഫ്, അനുകൃഷ്ണൻ, ഫിലിപ്പ് മാത്യു, ദിലീപ് ബാബു, തോഷിമാത്യു, ജോബ് ജെയിംസ്, സുഹൈൽ തുടങ്ങിയവർ പങ്കെടുത്തു.

ഐ.ടി ഷോപ്പിയുടെ ജില്ലാ കോർഡിനേറ്ററായി ഷിബിൻ ഷെരീഫിനെ തിരഞ്ഞെടുത്തു. ഭാരവാഹികൾ : ബിജു മാത്യു (പ്രസിഡന്റ്), അനൂപ് (സെക്രട്ടറി), പ്രകാശ് പരാഗ് (ട്രഷറർ).