s

മണ്ണഞ്ചേരി : മണ്ണഞ്ചേരി പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗമായ റാഷിദാ നവാസ് തന്റെ സമ്പാദ്യമായ 11786 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി പി.പി.ചിത്തരഞ്ജൻ എം.എൽ.എയ്ക്ക് കൈമാറി.
പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്നതിന് സമാഹരിച്ച 10000 രൂപയും എം.എൽ.എ ഏറ്റുവാങ്ങി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി.വി.അജിത് കുമാർ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.പി.ഉല്ലാസ്, വൈസ് പ്രസിഡന്റ് പി.എ.ജുമൈലത്ത്, അംഗങ്ങളായ ബഷീർ മാക്കിനിയിൽ, സുജാത അശോകൻ, സുധർമ, സെക്രട്ടറി ശൈഖ് പി.ഹാരിസ്, അസി.സെക്രട്ടറി സുധീർ തുടങ്ങിയവർ പങ്കെടുത്തു.