k

കായംകുളം: കായംകുളം ശ്രീനാരായണ സെൻട്രൽ സ്‌കൂൾ 2024 -25 അദ്ധ്യയന വർഷത്തെ സ്‌കൂൾ യുവജനോത്സവം 'സിംഫണി' സ്‌കൂൾ ഓഡിറ്റോറിയത്തിൽ കായംകുളം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എൻ.ബാബുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഡോ.പി.പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ വിശിഷ്ടാതിഥിയായിരുന്നു. ട്രഷറർ ടി.സുകുമാര ബാബു, സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ, രവീന്ദ്രൻ തച്ചത്തറയിൽ, മാനേജ്‌മെന്റ് എക്‌സിക്യൂട്ടിവ് അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ പ്രൊഫ.ഡോ.എസ്.ബി.ശ്രീജയ സ്വാഗതവും സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ബി.മധുപാലൻ നന്ദിയും പറഞ്ഞു.