jk

ആലപ്പുഴ: ബി.ജെ.പി ജില്ലാ നേതൃയോഗം സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അദ്ധ്യക്ഷനായി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും പതാക ഉയർത്തൽ, ത്രിവർണ്ണ യാത്രകൾ, ബൈക്ക് റാലികൾ, പദയാത്ര, വിഭജനത്തിന്റെ കറുത്ത ദിനങ്ങൾ ഓർമ്മപ്പെടുത്തി കൊണ്ടുള്ള മൗന ജാഥകൾ തുടങ്ങിയ പരിപാടികൾ 10 മുതൽ 15 വരെ നടത്തും. ദേശീയ കൗൺസിലംഗം വെള്ളിയാകുളം പരമേശ്വരൻ, മേഖല പ്രസിഡന്റ് കെ.സോമൻ, ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, പി,കെ,വാസുദേവൻ, ടി.കെ.സജീവ് ലാൽ, കെ,സഞ്ജു, പൊന്നമ്മ സുരേന്ദ്രൻ, ശ്രീദേവി വിപിൻ, അഡ്വ.കെ.വി.ഗണേഷ്‌കുമാർ, കലാ രമേശ്, ഹരിഗോവിന്ദ്, മോഹൻ കുമാർ, സജു കുരുവിള എന്നിവർ സംസാരിച്ചു.