ചേർത്തല:കേരള വേലൻ മഹാജനസഭ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല യുവജന കൺവെൻഷനും വിദ്യാഭ്യാസ അവാർഡ് വിതരണവും 11ന് ചേർത്തല എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി രാജേഷ് വള്ളോപ്പള്ളിയിൽ,വേലൻ മഹാജനസഭ സംസ്ഥാന പ്രസിഡന്റ് ഡി.എസ്.പ്രസാദ്,സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഇ.മണിയൻ,രക്ഷാധികാരി കെ.വി.അജി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
11ന് രാവിലെ 10ന് ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. റിട്ട.ജഡ്ജി പി.എൻ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. യുത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷവിൻ അദ്ധ്യക്ഷത വഹിക്കും.