ആലപ്പുഴ: ഓണാഘോഷ വേളയിലെ വ്യാജമദ്യം, സ്പിരിറ്റ്, ഇതര ലഹരി വസ്തുക്കൾ എന്നിവയുടെ കടത്തും, കുറ്റകൃത്യങ്ങളും തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് 14ന് ആരംഭിക്കും. വ്യാജച്ചാരായ ഉത്പാദനം, അന്യസംസ്ഥാന തൊഴിലാളികളെ ഉൾപ്പടെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത്, ആയുർവേദ ഔഷധങ്ങളുടെ മറവിൽ വിപണനം, ഹൗസ് ബോട്ട്, റിസോർട്ടുകൾ ഉൾപ്പടെയുള്ളവയിലെ ലഹരി പാർട്ടി തുടങ്ങിയ കേസുകൾക്കാണ് ജില്ലയിൽ കൂടുതൽ സാദ്ധ്യത കൽപ്പിക്കുന്നത്. ജില്ലയിൽ സ്പെഷ്യൽ ടീമുകൾ രൂപീകരിച്ച് മിന്നൽ പരിശോധനകൾ, പട്രോളിംഗ്, റെയ്ഡുകൾ എന്നിവ നടത്തും. 14 ന് രാവിലെ 6 മണി മുതൽ സെപ്റ്റംബർ 20 രാത്രി 12 മണി വരെയാണ് സ്പെഷ്യൽ ഡ്രൈവ്.

രണ്ട് മേഖലകളാക്കി പരിശോധന

 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം

 രണ്ട് മേഖലകളായി തിരിച്ച് സ്ട്രൈക്കിഗ് ഫോഴ്സ്

 വാഹന പരിശോധന കർശനമാക്കും

 സ്ഥിരം കുറ്റവാളികളെ നിരീക്ഷണത്തിലാക്കും