lo

ചാരുംമൂട്: താമരക്കുളം ചത്തിയറ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും സ്ഥലംമാറി പോകുന്ന മെഡിക്കൽ ഓഫീസർ ഡോ. എൽവിൻ ജോസിന് യാത്രയയപ്പ് നൽകി. കൊവിഡ് കാലം മുതൽ ഇവിടെ സേവനം നടത്തിവരുന്ന ഇദ്ദേഹത്തിന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് യാത്രയയപ്പ് നൽകിയത്. പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈജ അശോകൻ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ബി.ഹരികുമാർ, ആർ.ദീപ,ദീപാ ജ്യോതിഷ്, സെക്രട്ടറി ജി.മധു, പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഡോ.എൽവിൻ ജോസ് സംസാരിച്ചു.