കായംകുളം : നഗരത്തെ വെട്ടിമുറിക്കുന്ന ദേശീയപാത നിർമ്മാണത്തിനെതിരെ യൂത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിച്ച് മാർച്ച് നടത്തി. കായംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളം കോൺഗ്രസ് ഭവനിൽ നിന്നും ആരംഭിച്ച മാർച്ച് ദേശീയപാത ചുറ്റി,
നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വിശ്വസമുദ്രയുടെ യാർഡിലെത്തിയപ്പോൾ പ്രവർത്തകർ യാർഡിലേക്ക് ഇരച്ചു കയറി. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ ഹൈവേ ഉപരോധിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബു ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഫ്‌സൽ പ്ലാമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു ,