ആലപ്പുഴ: ജില്ലാ സഹോദയ ചെസ് ടൂർണമെന്റ് എസ്.ഡി.വി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിൽ നാളെ നടക്കും. മത്സരങ്ങൾ രാജഗിരി സെന്റ് ചാവറ സി.എം.ഐ പബ്ലിക്ക് സ്‌കൂൾ പ്രിൻസിപ്പലും ആലപ്പുഴ സഹോദയ കോംപ്ലക്സ് എക്‌സിക്യൂട്ടീവ് മെമ്പറുമായ ഫാ.ജയ്‌സൺ പറപ്പിള്ളിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. എസ്.ഡി.വി സ്‌കൂൾ പ്രിൻസിപ്പൽ സവിത എസ്.ചന്ദ്രൻ പങ്കെടുക്കും. രാവിലെ ആരംഭിക്കുന്ന മത്സരങ്ങളിൽ ആലപ്പുഴ സഹോദയയുടെ 20 സ്‌കൂളുകളിൽ നിന്ന് മൂന്ന് കാറ്റഗറികളിലായി
214ൽ പരം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റും ചെസ് അസോസിയേഷൻ സംസ്ഥാന ട്രഷററുമായ സുനിൽപിള്ള മുഖ്യാതിഥിയാകും.