ഹരിപ്പാട് : കാഞ്ഞൂർ ദേവീക്ഷേത്രപുനർനിർമാണത്തിന്റെയും നവീകരണത്തിന്റെയും ഭാഗമായി അഷ്ടമംഗല ദേവപ്രശ്നപരിഹാരക്രിയ തുടങ്ങി. ക്ഷേത്ര ചൈത്യന്യങ്ങൾക്കുണ്ടായ പോരാഴ്മ പരിഹരിക്കുന്നതിനായി പണ്ഡിതൻമാരായ അത്തിമറ്റം പ്രദീപ് നമ്പൂതിരി, ഡോ. തൃക്കുന്നപ്പുഴ ഉദയകുമാർ, പ്രവീൺശർമ്മ, തന്ത്രിമുഖ്യൻ ഭാനുഭാനു പണ്ടാരത്തിൽ എന്നിവരുടെ നേതൃത്വത്തിൽ 11 വരെക്ഷേത്ര സന്നിധിയിൽ പരിഹാരക്രിയകൾ നടക്കും. നാമജപം, വിളിച്ചുചൊല്ലി പ്രാർത്ഥന,സംസ്കൃതഭാഗവത (മൂലം) പാരായണം ,അന്നദാനം, വിശേഷാൽ പൂജകൾ എന്നിവ നടക്കും.