ആലപ്പുഴ: ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ആലപ്പുഴ അർബൻ ഐ.സി.ഡി.എസ് പ്രോജക്ടും ആലപ്പുഴ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയും സംയുക്തമായി ബോധവത്കരണ ക്ലാസും ഭക്ഷ്യ പ്രദർശനവും സംഘടിപ്പിച്ചു. പരിപാടി സിവിൽ ജഡ്ജും സെക്രട്ടറിയുമായ പ്രമോദ് മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു വികസന ഓഫീസർ എൽ.ഷീബ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസർ ജെ.മായാ ലക്ഷ്മി വിഷയാവതരണം നടത്തി. ഡോ. റോസ് ജോൺസൺ ബോധവത്കരണ ക്ലാസ് നയിച്ചു .ആലപ്പുഴ അർബൻ ശിശു വികസന പദ്ധതി ഓഫീസർ സുജ.എസ്, ലീഗൽ സർവീസസ് അതോറിട്ടി ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ ബി.ബിന്ദു ഭായ്, ഐ.സി.ഡി.എസ് സൂപ്പർ വൈസർ അഞ്ജു അരുമ നായകൻ, കെ.എൽ.മുരളീധരൻ എന്നിവർ സംസാരിച്ചു.