ആലപ്പുഴ: ആലപ്പുഴ വഴിയുള്ള കായംകുളം - എറണാകുളം റെയിൽവേപാത ഇരട്ടിപ്പിക്കലിന് അനുമതി നൽകാൻ റെയിൽവെ മന്ത്രാലയം തയ്യാറാകണമെന്ന് കെ.സി.വേണുഗോപാൽ എം.പി ലോക്സഭയിൽ ആവശ്യപ്പെട്ടു. എല്ലാ വർഷവും ഫണ്ട് അനുവദിക്കുന്നുണ്ട്. എന്നാൽ അനുമതി ലഭിക്കാത്തതിലാൽ അനുവദിച്ച പണം ചെലവാക്കാൻ കഴിയാതെ പാഴാവുകയാണ്. അതിനാൽ എത്രയും വേഗം പാത ഇരട്ടിപ്പിക്കലിന് അനുമതി നൽകണം. ലോക്കൽ ട്രെയിനുകളെ ആശ്രയിക്കുന്ന പ്രതിദിന യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് വന്ദേ ഭാരത് ട്രെയിനിന്റെ നിലവിലത്തെ സമയക്രമം ക്രമീകരിക്കണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു.