adsa

മുഹമ്മ: മുഹമ്മ ദീപ്തി സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളുടെ കൊണ്ടൽ കൃഷിയിൽ നൂറുമേനി വിളവ് . സ്കൂൾ വളപ്പിൽ തടമെടുത്ത് നട്ട പാവലും പയറും വെള്ളരിയുമെല്ലാമാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്നാണ് വിളവെടുത്തത്. മുഹമ്മ കൃഷി ഓഫീസർ പി.എം.കൃഷ്ണ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എസ്.ടി.റെജി ജൈവ പച്ചക്കറി കൃഷിയുടെ പ്രാധാന്യം വിശദീകരിച്ചു. 100 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന ദീപ്തി സ്കൂൾ പച്ചക്കറി ഉത്പ്പാദനത്തിൽ സ്വയം പര്യാപ്തത നേടാനാണ് ശ്രമിക്കുന്നതെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ജോസ്നാ പറഞ്ഞു . ഞു. സിസ്റ്റർ ആഷ്ലി, സിസ്റ്റർ ജെസ് എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി.