arr

അരൂർ: സി.പി.ഐ നേതാവായിരുന്ന എൻ. തങ്കപ്പന്റെ 20-ാമത് ചരമ വാർഷികദിനം ആചരിച്ചു. പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും സി.പി.ഐ സംസ്ഥാന സമിതി അംഗം അജിത്ത് കൊളാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, സംസ്ഥാന കമ്മിറ്റിയംഗം ഡി.സുരേഷ് ബാബു, ജില്ലാ എക്സികുട്ടീവ് അംഗം എൻ.എസ്. ശിവപ്രസാദ്, ടി.പി.സതീശൻ, പി.എം.അജിത്ത് കുമാർ, എം.പി.ബിജു, പി.ആർ.ഷാഹൻ തുടങ്ങിയവർ സംസാരിച്ചു.