മുഹമ്മ : കടലവകാശ നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രഫിഷറീസ് ഡയറക്ടർ ചെയർമാനായി കമ്മീഷൻ രൂപീകരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം കേരളാ മത്സ്യതൊഴിലാളി കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു .ഇതിനായി മുൻകൈ എടുത്ത കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയെ യോഗം അഭിനന്ദിച്ചു. കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് എന്ന മുദ്രാവാക്യവുമായി മത്സ്യ തൊഴിലാളികൾ വർഷങ്ങളായി രംഗത്തുണ്ടായിരുന്നു. പ്രസിഡന്റ് സന്തോഷ് ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു.