ആലപ്പുഴ: ഗവ മുഹമ്മദൻസ് എൽ.പി സ്‌കുൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പുന്നപ്ര ശാന്തിഭവൻ സന്ദർശിച്ചു. അന്തേവാസികൾക്കൊപ്പം വിവിധ പരിപാടികളിലും വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാലയത്തിലെ ഒരുപിടി നന്മയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം. അദ്ധ്യാപകരും വിദ്യാർത്ഥികളും ശേഖരിച്ച അവശ്യസാധനങ്ങൾ ശാന്തിഭവൻ അധികൃതർക്ക് കൈമാറി. ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റി മാത്യു ആൽബിൻ, കെ.അജിത, പ്രഥമാദ്ധ്യാപകൻ പി.ഡി.ജോഷി, കോർഡിനേറ്റർ കെ.കെ.ഉല്ലാസ്, ലറ്റീഷ്യ അലക്‌സ്, പി.പി.ആന്റണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.