മാവേലിക്കര: മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസിൽ നടന്ന പ്രതിഭാ സംഗമം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഫാ.കെ.എം.വർഗീസ് കളീയ്ക്കൽ അദ്ധ്യക്ഷനായി. നഗരസഭ കൗൺസിലർ ആർ.രേഷ്മ, പത്തിച്ചിറ വലിയപള്ളി സഹവികാരി ഫാ.സന്തോഷ് വി.ജോർജ്, സ്ക്കൂൾ മാനേജർ സഖറിയ പി.അലക്സ്, വലിയപള്ളി ട്രസ്റ്റി റോയി തങ്കച്ചൻ, പി.ടി.എ പ്രസിഡന്റ് സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് സുരേഷ് കാട്ടുവള്ളിൽ, പ്രിൻസിപ്പൽ സൂസൻ സാമുവൽ, സീനിയർ അധ്യാപിക ഷൈനി തോമസ്, ഹയർ സെക്കന്ററി വകുപ്പ് മികച്ച കരിയർ ഗൈഡ് ഡോ.വർഗ്ഗീസ് പോത്തൻ, ആതുര സേവന രംഗത്ത് മികച്ച സംഭാവന നൽകിയ പൂർവ്വ വിദ്യാർത്ഥി ഡോ.ബി.മനൂപ്, കേരള യൂണിവേഴ്സിറ്റി ബി.കോം ഒന്നാം റാങ്ക് ജേതാവ് നന്ദന എസ്.രാജു, സ്റ്റാഫ് സെക്രട്ടറി ബി.അനീഷ് എന്നിവർ സംസാരിച്ചു.