മാവേലിക്കര: സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം, മാവേലിക്കര എം.എൽ.എ, കർഷകസംഘം ജില്ലാ പ്രസിഡന്റ്, മാവേലിക്കര കാർഡ്ബാങ്ക് പ്രസിഡന്റ്, ഈരേഴ തെക്ക് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എസ്.ഗോവിന്ദക്കുറുപ്പിന്റെ 22-ാം ചമവാർഷികം ചെട്ടികുളങ്ങരയിൽ ആചരിച്ചു. ചെട്ടികുളങ്ങര ക്ഷേത്ര ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.വൈ.എഫ്‌.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി.ശശിധരൻ ഉദ്ഘാടനം ചെയ്തു. സി.സുധാകരക്കുറുപ്പ് അodOd/ക്ഷനായി. ജി.ഹരിശങ്കർ, എ.മഹേന്ദ്രൻ, മുരളി തഴക്കര, കോശി അലക്സ്, ലീല അഭിലാഷ്, ജി.അജയകുമാർ, ആർ.ഹരിദാസൻ നായർ, എൻ.ഇന്ദിരാദാസ്. ജി.അജിത്ത്, കെ.വിജയൻ പിള്ള എന്നിവർ പങ്കെടുത്തു. കെ.ശ്രീപ്രകാശ് സ്വാഗതം പറഞ്ഞു.