മുഹമ്മ: ആലോചന സാംസ്കാരിക കേന്ദ്രത്തിന്റെ ആഗസ്റ്റ് മാസം ചർച്ച എസ്.എൽ പുരം സർവോദയ ഗ്രന്ഥശാല ഹാളിൽ നടന്നു. "കേന്ദ്ര ബഡ്ജറ്റ് 2024" എന്ന വിഷയം പി. മോഹനചന്ദ്രൻ അവതരിപ്പിച്ചു. എൻ ചന്ദ്രഭാനു മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ.കെ.എ.സോളമൻ അദ്ധ്യക്ഷത വഹിച്ചു. സാബ്ജി, പ്രസാദ് തയ്യിൽപറമ്പിൽ, ഡി. ശ്രീകുമാർ, കെ പങ്കജോത്ഭവൻ, മോഹനൻ വളവനാട്, ടി.വി. പാർത്ഥൻ, അനിൽകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു .