മാവേലിക്കര: തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ കുടുംബശ്രീ ഉത്പ്പന്നങ്ങളുടെ വിൽപ്പന നടത്തുന്നതിനായി പഞ്ചായത്ത് അങ്കണത്തിൽ മാസ ചന്ത നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻ കുമാർ ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ തുളസി ഭായി അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.രാധാകൃഷ്ണൻ, വിജയകുമാർ, സെലീന, പ്രിയ വിനോദ്, ഗോപകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.കെ.സിനി, മെമ്പർ സെക്രട്ടറി ജ്യോതി, വൈസ് ചെയർപേഴ്സൺ ലക്ഷ്മി, ഉപസമിതി കൺവീനർ ഇന്ദിര, പുഷ്പ, സി.ഡി.എസ് അംഗങ്ങളായ കവിത, ജ്യോതി, താര എന്നിവരും ബ്ലോക്ക് കോർഡിനേറ്റർ മാളു, അലൻ, അക്കൗണ്ടന്റ് ഷേർളി, രഞ്ചു, പവിത്ര എന്നിവർ പങ്കെടുത്തു. എല്ലാ മാസവും ആദ്യ ആഴ്ചയിലെ മൂന്ന് ദിവസം ചന്ത നടത്താനാണ് തീരുമാനം.