zxcfsd
അരവിന്ദ്

മുഹമ്മ: ബൈക്കിൽ കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് കണ്ണർകാട് ദേശാഭിമാനി വായന ശാലയ്ക്ക് സമീപം അനന്തുഭവനിൽ പരേതനായ ഷാബുവിന്റെ മകൻ അരവിന്ദ് (22) ആണ് മരിച്ചത്. മേയ് 19ന് രാത്രി കളർകോട് പടിഞ്ഞാറ് ഗുരു മന്ദിരത്തിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അരവിന്ദിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് എറണാകുളത്തെ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നെങ്കിലും ഇന്നലെ വെളുപ്പിന് മരിച്ചു. ശ്രീജയാണ് അമ്മ. സഹോദരൻ: അനന്തു.