അമ്പലപ്പുഴ: നീർക്കുന്നം എസ്.ഡി.വി ഗവ.യു.പി സ്കൂളിലെ പ്രകൃതി സംരക്ഷണ സംഘടനയായ തണലിന്റെ ആഭിമുഖ്യത്തിൽ,​ വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്കായി വിദ്യാർത്ഥികളിൽ നിന്ന് സ്വരൂപിച്ച 56100 രൂപ ജില്ലാ കളക്ടർക്ക് കൈമാറി. ആറാം ക്ലാസ് വിദ്യാർത്ഥിയായ നീരജ് രണ്ട് വർഷത്തെ സമ്പാദ്യമായി കുടുക്കയിൽ സമാഹരിച്ച 1870 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. സ്കൂൾ പ്രധാനമന്ത്രി എസ്.ആർ.നിരുപമ , വിദ്യാർത്ഥികളായ മുഹ്സിന ,ആഫിയ, നീരജ് എന്നിവർക്കൊപ്പം പ്രഥമ അദ്ധ്യാപിക എ.നദീറ,​ തണൽ കോർഡിനേറ്റർ ദീപ ഗോപിനാഥ്, സ്റ്റാഫ് സെക്രട്ടറി മെർവിൻ ടി.ജേക്കബ് അദ്ധ്യാപകരായ എസ്. നവാബ്, സി.ഡിവൈൻ, സ്കൂൾ എസ്.എം.സി അംഗങ്ങളായ സജിമോൻ, സുനീർ എന്നിവരും പങ്കെടുത്തു.