s


ആലപ്പുഴ : സ്വാതന്ത്ര്യ സമര സേനാനിയും സി.പി.ഐ നേതാവുമായിരുന്ന എം.ടി.ചന്ദ്രസേനന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡ് മുൻ മന്ത്രി കെ.പി.രാജേന്ദ്രന് നൽകുവാൻ ട്രസ്റ്റ് യോഗം തീരുമാനിച്ചു. 10,001 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. 16ന് രാവിലെ 8ന് വലിയ ചുടുകാട് രക്ത സാക്ഷി മണ്ഡപത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രി പി.പ്രസാദ് അവാർഡ് സമ്മാനിക്കും. ട്രസ്റ്റ് യോഗത്തിൽ പ്രസിഡന്റ് പി.വി.സത്യനേശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ജെ.ആഞ്ചലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ.വി.മോഹൻദാസ്, എൻ.എസ്.ശിവപ്രസാദ്, ഡി.പി.മധു, എൻ.പി.കമലാധരൻ, എം.ഡി.സുധാകരൻ, കെ.പി.പുഷ്‌കരൻ എന്നിവർ സംസാരിച്ചു.