ആലപ്പുഴ: വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിനും, പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുമായി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകുവാൻ ആലപ്പുഴ നഗരസഭ കൗൺസിൽ തീരുമാനിച്ചു. ആദ്യ ഘട്ടമായി പത്ത് ലക്ഷം രൂപയും രണ്ടാം ഘട്ടത്തിൽ പതിനഞ്ച് ലക്ഷം രൂപയും കൈമാറും.
സാക്ഷരതാ മിഷൻറെ പ്ലസ് ടു തുല്യതാ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ നഗരസഭാ കൗൺസിലർമാരായ മോനിഷ ശ്യാം, ഹെലൻ ഫെർണാണ്ടസ്, മേരിലീന, സിമി ഷാഫിഖാൻ എന്നിവരെ ഇന്നലെ ചേർന്ന കൗൺസിൽ യോഗം അനുമോദിച്ചു.