ആലപ്പുഴ: ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവ്വഹിച്ചു. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷനായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് ആദ്യ വിൽപ്പന നിർവഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, മുനിസിപ്പൽ കൗൺസിലർ ബി.അജേഷ്, ഖാദി ബോർഡ് മെമ്പർ കെ.എസ്.രമേഷ് ബാബു, പ്രോജക്ട് ഓഫീസർ പി.എം.ലൈല, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ്, കയർ ബോർഡ് ക്ഷേമനിധി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എം.മഞ്ജു തുടങ്ങിയവർ പങ്കെടുത്തു.
ഖാദി ഗ്രാമ സൗഭാഗ്യ കളക്ടറേറ്റ് റോഡ് ആലപ്പുഴ, ഖാദി ഗ്രാമ സൗഭാഗ്യ കാളികുളം ചേർത്തല, ഖാദി സൗഭാഗ്യ പുതിയിടം കായംകുളം, ഖാദി സൗഭാഗ്യ ചാരുംമൂട്, ഖാദി സൗഭാഗ്യ വെണ്മണി എന്നിവിടങ്ങളിലാണ് മേള നടക്കുക.