s

ആലപ്പുഴ: കുട്ടനാട് റേഞ്ചിലെ 4,5,7,10,16,19 എന്നീ കള്ള് ഷാപ്പ് ഗ്രൂപ്പുകളുടെ വില്പന ദക്ഷിണ മേഖലാ ജോയിന്റെ എക്സൈസ് കമ്മീഷണറുടെ നിയന്ത്രണത്തിൽ 23ന് പകൽ 11ന് ഓൺലൈനായി നടത്തും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഈമാസം 13നകം etoddy.kerelaexcise.gov.in എന്ന വെബ്സൈറ്റിൽ 1000 രൂപ ഓൺലൈനായി അടച്ച് രജിസ്റ്റർ ചെയ്യണം. നിലവിൽ രജിസ്ട്രേഷൻ ഉള്ളവർ ഐ.ഡിയും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് രജിസ്ട്രേഷൻ ഫീസ് അടച്ച് രജിസ്ട്രേഷൻ പുതുക്കണം.രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് 19 മുതൽ 21വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0477 2252049, 0477 2704833 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.