yhj

ഹരിപ്പാട്: താലൂക്ക് ആശുപത്രിയിൽ കാലപഴക്കം സംഭവിച്ച മോർച്ചറി യൂണിറ്റ് നഗരസഭ ഫണ്ടിൽ ഉൾപ്പെടുത്തി നൂതനമായ രീതിയിൽ നവീകരിച്ചതിന്റെ ഉദ്ഘാടനം രമേശ്‌ ചെന്നിത്തല എം.എൽ.എ നിർവ്വഹിച്ചു. ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ അദ്ധ്യക്ഷനായി. യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്സൺ സുബി പ്രജിത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.നാഗദാസ്, നിർമല കുമാരി, മിനി സാറാമ്മ, കൗൺസിലർമാരായ ഉമ റാണി, ശ്രീവിവേക്, കെ.എം രാജു, ശ്രീജാകുമാരി, മഞ്ജു, ഷാജി, സുറുമി മോൾ, ഈപ്പൻ ജോൺ, എച് എം സി അംഗം എം.കെ വിജയൻ, ആശുപത്രി സൂപ്രണ്ട് ഡോ.സുനിൽ.എസ് എന്നിവർ സംസാരിച്ചു.